കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേന കപ്പലായ ഐഎന്‍എസ് സത്പുരയില്‍ യാത്രതിരിച്ച അഭിലാഷ് ടോമി ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്ത് എത്തുമെന്നാണ് കരുതുന്നത്.
പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് ദേഹത്ത് വീണ് പരുക്കേറ്റ അഭിലാഷ് ടോമിയെ പ്രാഥമിക ചികിത്സക്കായി ഫ്രഞ്ച് ദ്വീപായ ആംസ്റ്റര്‍ഡാമിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് അഭിലാഷ് ടോമിയുമായി ഐഎന്‍എസ് സത്പുര യാത്രപുറപ്പെട്ടത്.