കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. വയനാട് തവിഞ്ഞാല്‍ തിടങ്ങഴി തോപ്പില്‍ വിനോദ്(45), ഭാര്യ മിനി(40), മക്കളായ അനുശ്രീ(17), അഭിനവ്(12) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതിരുന്ന ഇവര്‍ക്കായി പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. രാവിലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ തോട്ടത്തില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യതയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.