തിരുവനന്തപുരം: അതിശക്തവും, അതി തീവ്രവുമായ മഴയുടെ പ്രവചനം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമനുസരിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ കേരളത്തില്‍ വിന്യസിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓരോ ടീം വീതവും, രണ്ട് ടീം തൃശൂരിലെ പ്രാദേശിക പ്രതികരണ കേന്ദ്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.
പത്ത് ടീം തയ്യാറായി തമിഴ് നാട്ടില്‍ ആര്‍ക്കോണത്തും ഉണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.