സമാധാനത്തിനുള്ള നൊബേല്‍ നാദിയ മുദാറിനും ഡെന്നിസ് മുക്‌വെജിനും

Posted on: October 5, 2018 3:38 pm | Last updated: October 5, 2018 at 10:07 pm

ഓസ്്‌ലോ: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ക്ക്. കോംഗോയിലെ ഫിസിഷ്യന്‍ ഡെന്നിസ് മുക്‌വെജും ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുദാറുമാണ് പുരസ്‌കാരം പങ്കിട്ടത്. യുദ്ധത്തില്‍ ആയുധമായി ലൈംഗിക പീഡനത്തെ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവരേയും പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി അക്രമങ്ങള്‍ക്കിരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണിവരെന്ന് പുരസ്‌കാര സമതി വിലയിരുത്തി. ഇസില്‍ തീവ്രവാദികള്‍ പിടികൂടി ലൈംഗിക അതിക്രമത്തിനും ക്രൂര പീഡനങ്ങള്‍ക്കും ഇരയാക്കിയ യസീദി സ്ത്രീകളിലൊരാളാണ് നാദിയ മുറാദ്. കോംഗോയിലെ ആഭ്യന്തര യുദ്ധത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഡെന്നിസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.