ന്യൂനമര്‍ദം രൂപം കൊണ്ടു; ചുഴലിക്കാറ്റിനും കനത്ത മഴക്കും സാധ്യത

Posted on: October 5, 2018 2:17 pm | Last updated: October 6, 2018 at 1:09 pm

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടാമെന്ന് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ന്യൂനമര്‍ദത്തെത്തുടര്‍ന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, ബാണാസുര സാഗര്‍ ഡാമുകള്‍ നാല് മണിക്ക് തുറക്കും. ഇടുക്കി ഡാം ഈ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് തുറക്കുന്നത്.