രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി

Posted on: October 4, 2018 7:47 pm | Last updated: October 5, 2018 at 10:06 am

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിച്ചു. രാഷ്ട്രപതി രാംനാത് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും.

19ാമത് ഇന്ത്യ- റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. ഇന്ത്യയുമായി നിരവധി കരാറുകളിലും ഒപ്പുവെക്കും.