Connect with us

Gulf

ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെവിടെയും സന്ദര്‍ശിക്കാന്‍ അനുമതി; വിസ പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെ നീട്ടും

Published

|

Last Updated

ദമ്മാം: സഊദിക്ക് പുറത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സഊദിയിലെവിടെയും സന്ദര്‍ശിക്കാന്‍ അനുമതി. ഇത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉംറ വിസ പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെ നീട്ടി നല്‍കും. പതിനഞ്ച് ദിവസ കര്‍മങ്ങള്‍ക്കായി മക്ക, മദീന നഗരങ്ങളിലും പതിനഞ്ച് ദിവസം സഊദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുന്നത്.

ഈ ഉംറ സീസണ്‍ മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍ നേരത്തെ അറിയിച്ചിരുന്നു. മക്കയും മദീനയും ഒഴികെയുള്ള സഊദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടുറിസം പ്രോഗ്രാം എന്നും കൂടി സഊദിക്കു പുറത്ത് നിന്നും വിസ സ്റ്റാമ്പു ചെയ്യുമ്പോള്‍ തന്നെ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് സൗദി ഡപ്യൂട്ടി ഹജ്ജ് മന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് അറിയിച്ചു.

ഈ ഉംറ സീസണില്‍ എണ്‍പത് ലക്ഷത്തിലേറെപ്പേര്‍ ഉംറ തീര്‍ത്ഥാടനത്തിനു എത്തുമെന്നാണ് അധികൃതരുടെ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇക്കഴിഞ്ഞ ഉംറ സീസണില്‍ 63 ലക്ഷത്തിലേറെ പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനെത്തിയത്.
സൗഊയില്‍ ഒട്ടനവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളാണുള്ളത്. ഈ സ്ഥലങ്ങളത്രയും സന്ദര്‍ശിക്കാനാണ് തീര്‍ത്ഥാടകര്‍ക്ക് അവസരം കൈവന്നിരിക്കുന്നത്. സഊദിയില്‍ പുതുതായി ടുറിസം വിസ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാര നടപടികള്‍ താമസിയാതെ നടപ്പില്‍ വരുമെന്ന് കഴഞ്ഞ ദിവസം സഊദി ടൂറിസം പൂരാവകുപ്പ് അതോറിറ്റി മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest