Connect with us

Gulf

പിണറായി യു എ ഇ സന്ദര്‍ശനത്തിന്; 18ന് അബുദാബി, 19ന് ദുബൈ, 20ന് ഷാര്‍ജ

Published

|

Last Updated

അബുദാബി: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശനത്തിന് എത്തുന്നു. ഈ മാസം 18 മുതല്‍ 20 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. 18ന് അബുദാബി, 19ന് ദുബൈ, 20ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

യു എ ഇ വാരാന്ത്യ അവധികള്‍ കണക്കിലെടുത്താണ് യാത്രയും പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. യു എ ഇ യിലെ നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 17ന് ബുധനാഴ്ച അബുബിദായിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 18 ന് വൈകിട്ട് എട്ടിന് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററിലാണ് പൊതുജന സംഭര്‍ക്ക് പരിപാടി ഒരുക്കിയിട്ടുള്ളത്.

19 ന് രാത്രി എട്ടിന് ദുബൈയില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയുടെ സ്ഥലം നിശ്ചയിട്ടില്ല. ഷാര്‍ജയിലെ പൊതു പരിപാടി എക്‌സ്‌പോ സെന്ററില്‍ 20 ന് രാത്രി എട്ടിനാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിന് ദുബൈയില്‍ നടക്കുന്ന നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയുടെ പൂര്‍ണ ചിത്രം പുറത്ത് വരും.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest