കേരളാ ബേങ്കിന് റിസര്‍വ് ബേങ്കിന്റെ അംഗീകാരം; മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്

Posted on: October 3, 2018 7:40 pm | Last updated: October 4, 2018 at 9:18 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരള ബേങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബേങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2019 മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബേങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബേങ്ക് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബേങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബേങ്കിനെ സമീപിച്ചിരുന്നു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സ്‌മ്മേളനത്തില്‍ പറഞ്ഞു. 14 ജില്ലാ ബേങ്കുകളും അവയുടെ 804 ശാങ്കകളും സംസ്ഥാന സഹകരണ ബേങ്കിന്റെ 20 ശാഖകളും കേരളാ ബേങ്കിന്റെ ശാഖകളാകും.