Connect with us

National

കോണ്‍ഗ്രസിനെ കൈവിട്ട് മായാവതി; മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റക്ക് മത്സരിക്കും

Published

|

Last Updated

ലക്‌നോ: കോണ്‍ഗ്രസ് ബിഎസ്പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആഗ്രഹം. സഖ്യസാധ്യത ഇല്ലാതാക്കിയത് കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിംഗ് ആണെന്നും മായാവതി ആരോപിച്ചു.

ബിജെപിയെ ഒറ്റക്ക് തോല്‍പ്പിക്കാമെന്ന ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം ഇല്ലാതാക്കിയത് ചില കോണ്‍ഗ്രസ് നേതാക്കളാണ്. സഖ്യം രൂപവത്കരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആത്മാര്‍ഥതയുണ്ട്. ദിഗ് വിജയ് സിംഗിനെ പോലുള്ള ബിജെപി ഏജന്റുമാര്‍ ഇത് തടയാന്‍ ശ്രമിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യമില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും ഒറ്റക്ക് മത്സരിക്കും. ദിഗ് വിജയ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സഖ്യത്തോട് താത്പര്യമില്ല. അവര്‍ക്ക് സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഭയമാണെന്നും മായാവതി പറഞ്ഞു. ബിഎസ്പിയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തില്‍ വന്‍ വിള്ളല്‍ വീണിരിക്കുകയാണ്.

 

Latest