ബ്രുവറിക്ക് അനുമതി നല്‍കിയെന്നാല്‍ ലൈസന്‍സ് നല്‍കിയെന്നല്ലെന്ന് മന്ത്രി ടിപി രാമക്യഷ്ണന്‍

Posted on: October 2, 2018 10:25 am | Last updated: October 2, 2018 at 12:15 pm

തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എക്‌സൈസ് മന്ത്രി രംഗത്ത്. ബ്രുവറിക്ക് അനുമതി നല്‍കി എന്നതിനര്‍ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടിപി രാമക്യഷ്ണന്‍ പറഞ്ഞു.

കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും പറഞ്ഞു.