സമരങ്ങള്‍ക്കിടെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍: സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു

Posted on: October 1, 2018 1:34 pm | Last updated: October 1, 2018 at 5:14 pm

ന്യൂഡല്‍ഹി: സമരങ്ങള്‍ക്കിടെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ തയ്യാറാക്കി. പ്രതിഷേധ സമരങ്ങള്‍ക്കിടെ സ്വത്ത് വഹകള്‍ നശിപ്പിക്കുന്നതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജിയിലാണ് നടപടി.

കേന്ദ്ര സര്‍ക്കാറിന് വേണ്ട് അറ്റോണി ജനറല്‍ കോടതിയല്‍ നേരത്തെ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. സിനിമാ റിലീസ് അടക്കമുള്ള സന്ദര്‍ഭങ്ങളില്‍ പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ഉത്തരവാദിത്തം കൂടി ഉള്‍പ്പെടുത്തിയാ