Connect with us

National

ഇന്ധന വില ഇന്നും വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ്. മുംബൈയിലിത് യഥാക്രമം 90.57, 79.01 രൂപയുമാണ് വില. അതേ സമയം ഇന്ധന വില ഏകീകരിക്കാന്‍ ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹിയും കേന്ദ്രഭരണപ്രദേശമായ ചണ്ഢീഗഡും തീരുമാനിച്ചിട്ടുണ്ട്.

Latest