Connect with us

Kerala

കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും കണ്ടെത്തി

Published

|

Last Updated

ആലപ്പുഴ: ചേര്‍ത്തലയില്‍നിന്നും കാണാതായ അധ്യാപികയേയും വിദ്യാര്‍ഥിയേയും പോലീസ് കണ്ടെത്തി. ചെന്നൈയില്‍നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40കാരിയായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും കാണാതായത്.

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് വീട്ടുകാരാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ചേര്‍ത്തല സ്വദേശിനിയായ അധ്യാപികയേയും കാണാതായതായി അറിയുന്നത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ നീരീക്ഷിച്ചാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ ചേര്‍ത്തലയിലെത്തിക്കും.