Connect with us

Kerala

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. കഴിഞ്ഞ ദിവസം ഹരജി സമര്‍പ്പിച്ച വേളയില്‍ സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. അറസ്റ്റ് ആവശ്യമായിരുന്നില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചതാണെന്നും തന്നെ കുടുക്കാന്‍ പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ബിഷപ്പിനെതിരെ മറ്റ് കന്യാസ്ത്രീകളുടേതടക്കം പരാതി ഉള്ളതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസിന്റെ നിലപാട്.