Connect with us

National

കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടി; വിമാന യാത്രക്കും എ സിക്കും വാഷിംഗ് മെഷീനും വിലയേറും

Published

|

Last Updated

ന്യൂഡല്‍ഹി: ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

10 കിലോയില്‍ കുറവുള്ള എസി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവയുടെ കസറ്റംസ് തീരുവ 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതുകൂടാതെ സ്പീക്കറുകള്‍, റേഡിയല്‍ ടയറുകള്‍, സ്യൂട്ട് കേസ്, ട്രാവല്‍ ബാഗ്, പ്ലാസ്റ്റിക് നിര്‍മിതമായ ടേബിള്‍ വെയര്‍, കിച്ചന്‍ വെയര്‍, ഷവര്‍ ബാത്ത്, സിങ്ക് തുടങ്ങിയവക്കും കസ്റ്റംസ് തീരൂവ കൂട്ടി.

വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ വിമാനയാത്രയുടെ ചെലവ് ഉയരും. അനാവശ്യമായ ഇറക്കുമതി കുറക്കുന്നതിനും നിലവിലെ വിദേശനാണ്യക്കമ്മി നിയന്ത്രിക്കുന്നതിനുമാണ് തീരുവ വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. പുതിയ തീരുവ ബുധനാഴ്ച അര്‍ധ രാത്രിമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇവയുടെ വില വര്‍ധിക്കുമെന്ന് ഉറപ്പായി.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ പെട്ട 86000 കോടി രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്‌തെന്നാണ് ധനമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.