Connect with us

Gulf

അപകടദൃശ്യങ്ങള്‍ പോസ്റ്റുചെയ്താല്‍ 150,000 ദിര്‍ഹം പിഴ

Published

|

Last Updated

അബുദാബി: യുഎഇയിലെ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോകളും വീഡിയോകളും നവ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുക. കാരണം, അത് നിങ്ങള്‍ക്ക് ഭീമമായ പിഴ അടക്കാന്‍ കാരണമാകും. അപകടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താല്‍ 150,000 ദിര്‍ഹം പിഴ ചുമത്തപ്പെടുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

അപകട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, വ്യക്തമാക്കി. ഫോട്ടോ പ്രചരിപ്പിക്കുന്നത് ട്രാഫിക് പട്രോളിങ്, ആംബുലന്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളില്‍ സ്ഥലത്ത് എത്തേണ്ടുന്ന വാഹനങ്ങള്‍ സ്ഥലത്ത് എത്താന്‍ കഴിയാത്തത് അപകടത്തില്‍ പെടുന്നവര്‍ മരണപ്പെടാന്‍ വരെ കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ കടക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്ന ഒരാളില്‍ നിന്നും 5,00,000 ദിര്‍ഹം മുതല്‍ 1,30,000 ദിര്‍ഹം പിഴ കൂടാതെ ആറുമാസം തടവും ഈടാക്കാമെന്ന് 2012 ലെ സൈബര്‍ ക്രൈം ലോ നിയമം അനുശാസിക്കുന്നുണ്ട്. “പോസ്റ്റ് വിസ്ലീ” എന്ന പേരില്‍ ഡുവിന്റെ സഹകരണത്തോടെ, അബുദാബി പോലീസ് പട്രോള്‍ ഡയറക്ടറേറ്റ്, സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ട്രാഫിക് ബോധവല്‍ക്കരണ പരിപാടി നടത്തി.

---- facebook comment plugin here -----

Latest