Connect with us

Kerala

ഓച്ചിറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം സ്വദേശി തിരൂരങ്ങാടി ചുള്ളിപ്പാറ കേയ്പാകോലത്ത് വീട്ടില്‍ കോയക്കുട്ടിയുടെ മകന്‍ ജാവേദ് അലി(31)ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ചങ്ങന്‍കുളങ്ങര ജംഗ്ഷനിലായിരുന്നു അപകടം. ഓച്ചിറ ക്ഷേത്രത്തില്‍നിന്നും കെട്ടുകാളയുമായി വരികയായിരുന്ന ലോറി പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.