Connect with us

Kerala

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് സഭയുടെ വിലക്ക്

Published

|

Last Updated

കല്‍പ്പറ്റ: മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരക്കാമല മഠം അന്തേവാസിയായ സിസ്റ്റര്‍ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും വിലക്കി. വേദപഠനം, അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍നിന്നാണ് സിസ്റ്ററെ വിലക്കിയിരിക്കുന്നത്. മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് അറിയിച്ചെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമരം അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് എറണാകുളത്തുനിന്നും ഇവര്‍ തിരിച്ചെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതുകൊണ്ടാണ് നടപടിയെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

---- facebook comment plugin here -----