Connect with us

Kerala

കോണ്‍ഗ്രസിനെ ഇനി പിടിച്ചാല്‍ കിട്ടില്ല; മഹാത്മാ ഹസ്സന്‍ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം: ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതില്‍ പ്രതികരണവുമായി രാഷ്ടീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രനെന്ന് ജയശങ്കര്‍ പറയുന്നു. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ല. ഏതായാലും ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ല. ടീം മുല്ലപ്പള്ളിയുടെ മുന്നേറ്റത്തിനു മുന്നില്‍ എതിരാളികള്‍ നിസ്‌തേജരാകും. മഹാത്മാ ഹസ്സന്‍ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണണമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആറുമാസത്തിലധികം നീണ്ട ആലോചനയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു.

സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഒറ്റയ്ക്കല്ല. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചിട്ടുണ്ട് കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്. പ്രചരണ വിഭാഗം തലൈവരായി കെ.മുരളീധരനെയും തീരുമാനിച്ചു.

മഹാത്മാ ഹസ്സന്‍ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണണം.

ഏതായാലും ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ല.ടീം മുല്ലപ്പള്ളിയുടെ മുന്നേറ്റത്തിനു മുന്നില്‍ എതിരാളികള്‍ നിസ്‌തേജരാകും.