Connect with us

Kerala

ബിഷപ്പിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; അറസ്റ്റ് ഇന്നുണ്ടായേക്കും

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസമായ ഇന്നും ചോദ്യം ചെയ്യുന്നു. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പോലീസ് തുടങ്ങിയതായാണ് വിവരം. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. അറസ്റ്റ് അനിവാര്യമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇന്നലെ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ ഏഴ് മണിക്കൂര്‍ നേരം കോട്ടയം എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ 104 ചോദ്യങ്ങളിലാണ് ബിഷപ്പില്‍ നിന്ന് അന്വേഷണ സംഘം വിശദീകരണം തേടിയത്. ഇതില്‍ കുറേയേറെ ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഉന്നയിച്ച അതേ നിലപാട് ഇന്നലെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. ജലന്ധറില്‍ നടന്ന ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ മറുപടികളും കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുധ്യങ്ങള്‍ അന്വേഷിച്ച സംഘം ഇതില്‍ വ്യക്തത വരുത്തുകയാണ് പ്രാഥമികഘട്ടമെന്ന നിലയില്‍ ഇന്നലെ ചെയ്തത്. പത്ത് വൈരുധ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതില്‍ മൂന്നിലധികം വൈരുധ്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ബിഷപ്പിന് കുരുക്ക് മുറുകുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
അതേ ഉത്തരം,