Connect with us

International

മയക്ക് മരുന്ന് നല്‍കി നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍

Published

|

Last Updated

ലോസ് ആഞ്ചലസ്: നൂറ് കണക്കിന് സ്ത്രീകളെ മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റൊബിഷ്യക്‌സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളെ ലഹരിപദാര്‍ഥങ്ങള്‍ നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ ഇവര്‍ നൂറിലധികം പേരെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി കണ്ടെത്തി.

സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോകളും ഇവര്‍ പകര്‍ത്തിയിരുന്നു. പലരേയും ക്രൂരമായാണ് പീഡിപ്പിച്ചത്. റസ്‌റ്റോറന്റുകളിലും ബാറുകളിലും ജോലി ചെയ്താണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന ഇരകള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Latest