Connect with us

Kerala

ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിചേര്‍ക്കപ്പെട്ട കെ ചന്ദ്രശേഖരന്‍ അന്തരിച്ചു

Published

|

Last Updated

ബെംഗളൂരു: ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരന്‍ (76) അന്തരിച്ചു. കേസില്‍ കുറ്റാരോപിതനായതോടെ ക്രൂര മര്‍ദനങ്ങളും പീഡനങ്ങളു ഏറ്റ് മനോനില തകര്‍ന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയാണ് അദ്ദേഹം ബെംഗളുരുവിലെ ആശുപത്രിയില്‍ അന്തരിച്ചത്.

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ബെംഗളുരുവില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. റഷ്യന്‍ കമ്പനിയായ ഗഌ്‌കോസ്‌മോസിന്റെ ലെയ്‌സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍പ്പെടുത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുന്നത്. എച്ച്എംടിയില്‍ ജനറല്‍ മാനേജറായിരുന്ന കെജെ വിജയമ്മയാണ് ഭാര്യ.ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം.

---- facebook comment plugin here -----

Latest