നഷ്ടചിത്രങ്ങളില്‍ ചിലത്

Posted on: September 16, 2018 10:13 pm | Last updated: September 16, 2018 at 10:13 pm
SHARE

ഓര്‍മയിലുണ്ടിപ്പോഴും
ചെമ്മണ്‍പാതകള്‍
ചെരുപ്പിടാ കാലില്‍
മഞ്ഞായുമ്മവെച്ച
പുലര്‍കാലങ്ങള്‍

നാട്ടിടവഴിയിലെ
കൊള്ളുയരങ്ങള്‍
മണ്ണുതൊടാതെ
കണ്ണിലെഴുതിയ
പുല്ലെണ്ണകള്‍

നീര്‍ച്ചോലകള്‍ക്ക്
അക്കരെയിക്കരെ
മരപ്പാലമൊരുക്കിയ
ചലച്ചിത്രങ്ങള്‍.
ഉഴുവുമൂരികള്‍ക്കൊരു
മുഴം പിറകെ
പാറാവായ് പറന്ന
വെണ്‍പിറാവുകള്‍.

കൈയടിയൊച്ചയില്‍
പാറിയ
വയല്‍പച്ചകള്‍
കൊക്കില്‍നിന്നുതിര്‍ന്ന
പതിരില്ലാ
കതിര്‍മണികള്‍.

ഇപ്പോഴും
ഒപ്പിയെടുക്കാന്‍
കൈച്ചെപ്പിനേറെ
കൊതിയുണ്ടെങ്കിലും
എത്ര പെട്ടെന്നാണ്
യാതൊരു ഒച്ചയുമില്ലാതെ
എല്ലാ പച്ചകളും
ഓടി മറഞ്ഞത്.
.

LEAVE A REPLY

Please enter your comment!
Please enter your name here