Connect with us

Kerala

ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി മലപ്പുറത്ത് അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം: നിലമ്പൂരില്‍ ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിത നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ജലീല്‍, ഫിറോസ്, ഷൈജന്‍, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥന്‍ എന്നിവരാണ് പിടിയിലായത്.

പണം കൈമാറാനായി വാഹനത്തിലെത്തിയ സംഘത്തെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാടുനിന്നുള്ള ഒരു ഏജന്റില്‍നിന്നും പത്ത് ലക്ഷം രൂപ നല്‍കി വാങ്ങിയ നിരോധിത നോട്ടുകള്‍ കൂടുതല്‍ കമ്മീഷന്‍ വാങ്ങി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കവെയാണ് സംഘം പിടിയിലായത്.

Latest