Connect with us

Kerala

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: മിഷനറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം കുറുവിലങ്ങാട് പോലീസും കേസെടുത്തിരുന്നു.

ആരോപണ വിധേയനായ ബിഷപ്പിനൊപ്പം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് അയക്കുകയിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള ഫോട്ടോ, പരാതിക്കാരുടെ മുഖവും തിരിച്ചറിയല്‍ കാര്‍ഡും മറച്ച് നല്‍കണമെന്നും അല്ലാത്തപക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ കുറിപ്പ് അയച്ചത്.

ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയെ അപമാനിക്കുന്നതിനെതിരായ സെഷന്‍ 228 എ പ്രകാരം കുറ്റകരമാണ് മിഷനറീസ് ഓഫ് ജീസസിന്റെ ഈ നടപടി.

Latest