Connect with us

Kerala

ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റിനെതിരെ വിഎസ് രംഗത്ത്

Published

|

Last Updated

തിരുവനന്തപുരം: ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നുവെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കുംചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാകുന്നുവെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാകും ഉചിതം. വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ തനിക്ക് അഭിപ്രായമില്ല. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വി എസ് ചൂണ്ടിക്കാട്ടി.

എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സെപ്തംബര്‍ 21 വരെ റിമാന്‍ഡ് ചെയ്തിരുന്നു.