Connect with us

National

പ്രസിഡന്റില്‍നിന്നും മെഡല്‍ വാങ്ങിയ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മുഖ്യപ്രതി സൈനികന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയില്‍ 19കാരി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മുഖ്യപ്രതി സൈനികന്‍. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കായി പോലീസ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങുകയാണ്. സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങിയതിന് പ്രസിഡന്റില്‍നിന്നും മെഡല്‍ നേടിയ വിദ്യാര്‍ഥിനിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും മാനസിക നില തകര്‍ന്നിരിക്കുകയാണ്. ഹരിയാനയിലെ മഹേന്ദര്‍ ജില്ലയില്‍നിന്ന് വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി കോച്ചിങ് സെന്ററിലേക്ക് പോകവെയായിരുന്നു സംഭവം. ക്യഷിയിടത്തില്‍വെച്ച് ബോധം മറയുവോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഗുരുഗ്രാമില്‍നിന്നും 116 കി.മി അകലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പങ്കജ്, മനീഷ്, നിഷു എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.