Connect with us

Gulf

കാലിഗ്രാഫിയില്‍ വ്യത്യസ്തയായി ഫാത്തിമ ഹിബ ഇബ്രാഹിം

Published

|

Last Updated

അബുദാബി : കാലിഗ്രഫിയില്‍ വിത്യസ്തയായി ഫാത്തിമ ഹിബ ഇബ്രാഹിം. കോഴിക്കോട് കാപ്പാട് തിരുവങ്ങൂര്‍ സ്വദേശിയും സൗദി അറേബ്യയയിലെ റിയാദില്‍ ഭര്‍ത്താവിന്റെ കൂടെ സ്ഥിര താമസക്കാരിയുമായ ഫാത്തിമ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കാലിഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. െ്രെപമറി വിദ്യാഭ്യാസം മുതല്‍ കോളജ് വിദ്യാഭ്യാസം വരെ കുടുംബത്തിന്റെകൂടെ അബുദാബിയിലായിരുന്നു ഫാത്തിമ പഠിച്ചതും വളര്‍ന്നതും. കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഭര്‍ത്താവിന്റെ കൂടെ റിയാദിലേക്ക് താമസം മാറ്റിയത്.

അറബി, ഇംഗ്ലീഷ് അക്ഷങ്ങളിലാണ് നിലവില്‍ ഫാത്തിമ വരക്കുന്നത്. സമൂഹം ശ്രദ്ധിക്കാതെ പോകുന്ന കാലിഗ്രഫിയില്‍ സ്വന്തമായ ശൈലിയിലൂടെ സംഭാവനകള്‍ നല്‍കി കാലിഗ്രഫിയുടെ പ്രാധന്യം ഉയര്‍ത്തികാണിച്ചു സമൂഹത്തിനും വരും തലമുറക്കും അവബോധം സൃഷിടിക്കുയാണ് ഫാത്തിമയുടെ ലക്ഷ്യം. അറബി അക്ഷരങ്ങള്‍ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുര്‍ആന്‍ പകര്‍ത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉള്‍കൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളര്‍ന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളര്‍ന്നു എന്നത് ഇതിന്റെ സര്‍ഗമൂല്യത്തെ അടയാളപ്പെടുത്തുന്നു ഫാത്തിമ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഫാത്തിമ കാലിഗ്രാഫി മേഖലയിലേക്ക് കടന്ന് വന്നത്, ദേശീയ ദിനത്തിന്റെ ഭാഗമായി സ്‌കൂളില്‍ നിന്നും ടീച്ചര്‍ പറഞ്ഞത് അനുസരിച്ചു ദേശീയ ഗാനം എഴുതി നല്‍കിയതിലൂടെയാണ് കാലിഗ്രാഫി മേഖലയിലേക്കുള്ള തുടക്കം. ചിത്ര രചനയില്‍ തന്റെതായ വഴി തേടിയ ഫാത്തിമ കോളജ് പഠന കാലത്ത് പിറകോട്ട് പോയെങ്കിലും ഇപ്പോള്‍ അറബിക്, ഇംഗ്ലീഷ് കാലിഗ്രാഫിയില്‍ സജീവമാണ്. ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഫാത്തിമയുടെ കാലിഗ്രാഫിയുടെ പ്രത്യേകം പേജ് ഒരുക്കിയിട്ടുണ്ട്. ഇമറാത്തി കാലിഗ്രാഫര്‍മാരുടെ വഴിയിലാണ് ഇപ്പോള്‍ ഫാത്തിമ വരക്കുന്നത്. അറബിക് കാലിഗ്രഫിയില്‍ ലോക പ്രശസ്ത കാലിഗ്രാഫര്‍മാരായ നഹ്ത് ഡിസൈന്‍, എല്‍സീത് നഹത് എന്നിവരെയാണ് ഫാത്തിമ പിന്തുടരുന്നത്. സൗദി അറേബ്യയയിലെ റിയാദില്‍ ഒന്നും, കോഴിക്കോട് ആറും ഫാത്തിമ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഫാത്തിമയുടെ കീഴില്‍ ചെറിയ കുട്ടികള്‍ക്കായി കാലിഗ്രാഫി വര്‍ക്ക് ഷോപ്പും ഒരുക്കിയിരുന്നു. മൊബൈല്‍, ടൗവല്‍, പേന, തുടങ്ങിയവയിലും ഫാത്തിമ ഹിബ കാലിഗ്രഫിയില്‍ തന്റേതായ കഴിവ് തെളിയിച്ചു കഴിഞ്ഞു.