Connect with us

National

സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നെഹ്‌റു പ്രതിമക്ക് സ്ഥാന ചലനം; തൊട്ടടുത്ത ആര്‍എസ്എസ് ആചാര്യന്റെ പ്രതിമക്ക് ഇളക്കമില്ല

Published

|

Last Updated

അലഹബാദ്: കുംഭമേളയുടെ ഭാഗമായി നഗരം മോടികൂട്ടാനെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്ത അധിക്യതര്‍ അതേ റോഡിലുള്ള ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമയെ തൊട്ടില്ല. അലഹബാദിലെ ബല്‍സാന്‍ ചൗരിയിലുണ്ടായ നെഹ്‌റുവിന്റെ പ്രതിമയാണ് അടുത്ത വര്‍ഷം നടക്കുന്ന കുംഭമേളയുടെ പേരില്‍ എടുത്തുമാറ്റിയത്. നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണിതെന്നായിരുന്നു അധിക്യതര്‍ പറഞ്ഞത്.

എന്നാല്‍ ഈ പ്രതിമനിന്ന റോഡില്‍തന്നെയായിരുന്നു ഉപാധ്യായയുടെ പ്രതിമയും. എന്നാല്‍ ഇത് അധിക്യതര്‍ നീക്കിയതുമില്ല. പ്രതിമ നീക്കുന്നതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തുവന്നു. ഇവര്‍ പ്രതിമ നീക്കം ചെയ്യുന്നത് തടഞ്ഞു. നെഹ്‌റുവിന്റെ പ്രതിമ റോഡിന്റെ മധ്യത്തിലായിരുന്നത് കൊണ്ട് സമീപത്തെ പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് അധിക്യതര്‍ പറഞ്ഞു. എന്നാല്‍ ഉപാധ്യായയുടെ പ്രതിമ മാറ്റാത്തതെന്തെന്ന ചോദ്യത്തിന് അധിക്യതര്‍ക്ക് മറുപടിയില്ലായിരുന്നു.

---- facebook comment plugin here -----

Latest