Connect with us

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സിംഗിള്‍ ഡ്യൂട്ടി അടക്കം വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ജീവനക്കാരുടെ പ്രതിനിധികള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരജായപ്പെട്ടിരുന്നു. സംഘടനകളുമായി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചിട്ടുണ്ട്.