ഇന്ത്യയുടെ എന്‍എസ്ജി സ്ഥിരാംഗത്വത്തിന് തടസ്സം ചൈനയെന്ന് യുഎസ്

Posted on: September 13, 2018 6:14 pm | Last updated: September 13, 2018 at 6:17 pm

വാഷിംഗ്ടണ്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് തടസ്സം നില്‍ക്കുന്നത് ചൈനയുടെ വീറ്റോ അധികാരമെന്ന് യുഎസ്. എന്‍എസ്ജി അംഗത്വത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ പാലിക്കുന്നുണ്ടെങ്കിലും ചൈന എതിര്‍ക്കുന്നതിനാല്‍ അത് സാധ്യമാകുന്നില്ലെന്ന് ട്രംപ് ഭരണകൂട വക്താവ് പറഞ്ഞു. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

48 അംഗ എന്‍എസ്ജിയില്‍ ഉള്‍പ്പെട്ട യുഎസ് അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ചൈന നിലപാട് മാറ്റാത്തതാണ് ഇന്ത്യക്ക് തടസ്സമാകുന്നത്. എന്‍എസ്ജിയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ മൂഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഇല്ലാതെ പുതിയ ഒരു രാജ്യത്തിന് അംഗത്വം നല്‍കാനാകില്ല എന്നതാണ് എന്‍എസ്ജിയുടെ തത്വം. അതുകൊണ്ട് തന്നെ ചൈന അകൂലമാകുന്നതുവരെ ഇന്ത്യയുടെ വഴി അടഞ്ഞുതന്നെ കിടക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.