Connect with us

Kerala

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കണം:ഹൈക്കോടതി

Published

|

Last Updated

കൊച്ചി : ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച വിശദീകരിക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഇന്ന് വന്നത്. കഴിഞ്ഞ തവണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കന്യാസ്ത്രീ നിരവധി തവണ ബലാത്സംഗത്തിനിരയായതായി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും ഇന്നത്തെ ഇടക്കാലത്തെ ഉത്തരവില്‍ കോടതി പ്രതിപാദിച്ചിരുന്നു. ആരും നിയമത്തിന് മുകളിലല്ലെന്നും താഴെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.