Connect with us

National

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രാജകുമാരന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്

Published

|

Last Updated

പാറ്റ്‌ന: തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്‍മാറുകയാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ഉപദേശകനായിരുന്ന പ്രശാന്ത് കിഷോര്‍. ഇനി രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന പറഞ്ഞ കിഷോര്‍ എന്നാല്‍ ഏത് പാര്‍ട്ടിയിലാണ് ചേരുകയെന്ന് വ്യക്തമാക്കിയില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നകാര്യവും തുറന്നു പറഞ്ഞില്ല. ഹൈദ്രാബാദില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച സൂചന നല്‍കിയത്.

അതേ സമയം ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറുമായി അടുത്ത ബന്ധം സൂക്ഷക്കുന്ന ഇദ്ദേഹം ജെഡിയുവില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി തന്ത്രങ്ങള്‍ തയ്യാറാക്കിയതോടെയാണ് കിഷോര്‍ ശ്രദ്ധേയനാകുന്നത്. ഇതിന് പിറകെ 2015ല്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനായി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ കിഷോറിനെ നിതീഷ് ചുമതലപ്പെടുത്തി. ബിജെപിയെ പരാജയപ്പെടുത്തി മഹാസഖ്യം വിജയം കവൈരിച്ചതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനായി കിഷോര്‍ അറിയപ്പെട്ടു. യുപിയില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് കിഷോറിന്‍രെ തന്ത്രങ്ങളാണ്.