നിങ്ങളുടെ വായനകളാണ് എനിക്ക് പ്രചോദനം: പി സുരേന്ദ്രന്‍

Posted on: September 9, 2018 1:33 am | Last updated: September 9, 2018 at 1:33 am

ധര്‍മപുരി: എസ് എസ് എഫ് സാഹിത്യോത്സവ് കലയുടെ കൂട്ടായ്മയാണെന്ന് പി സുരേന്ദ്രന്‍. എസ് എസ് എഫ് ഏഴാമത് സാഹിത്യോത്സവ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനെ പ്രിയം വെക്കുന്ന വായനക്കാരെ തേടിയാണ് ഞാനിവിടെ വന്നത്. ആരെക്കാളും ഞാന്‍ ബഹുമാനം കല്‍പ്പിക്കുന്നത് ഇവിടെ ഒരുമിച്ച് കൂടിയ പ്രിയപ്പെട്ട വായനക്കാര്‍ക്കാണ്. മരുഭൂമിയിലെ തേനറകള്‍, അറേബ്യയിലേക്കുള്ള എന്റെ ഒരു ചെറിയ യാത്രയുടെ അനുഭവമാണ്. അറേബ്യയുടെ ഒരു പുസ്തകം ഒന്നുമല്ല. അതിന് ദീര്‍ഘമായ യാത്രകള്‍ അനിവാര്യമാണ്. ത്വാഇഫാണ് എന്നെ ഏറെ അനുഭവേദ്യമാക്കിയത്. തിരുനബിയുടെ കാല്‍പ്പാടുകളെ ആ മണല്‍ത്തരികളില്‍ നിന്ന് വായിച്ചെടുത്തു. ധാരാളം ധാരണകളെ തിരുത്താനും ആ യാത്ര കാരണമായതായും അദ്ദേഹം പറഞ്ഞു.