Connect with us

Kerala

പികെ ശശിക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിഎസ്; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരായ ലൈംഗികാരോപണത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയന്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പഠിച്ചിട്ടുവേണം നടപടി സ്വീകരിക്കാനെന്നും സ്ത്രീ വിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതേസമയം, ശശിക്കെതിരായ പരാതി സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പരാതി സംബന്ധിച്ച് കൂടുതല്‍ അറിയില്ല. ഇപ്പോള്‍ എന്തുപറഞ്ഞാലും വിവാദമാകുമെന്നും പക്ഷം പിടിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.