ബെസ്റ്റ് ബേക്കറി കൂട്ടക്കൊല: ഇക്ക് ഗുജറാത്ത് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Posted on: September 5, 2018 10:04 pm | Last updated: September 5, 2018 at 10:04 pm
SHARE

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ പുരുക്ക് പറ്റിയ ഇരക്ക് ഗുജറാത്ത് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. വംശഹത്യക്കിടെ പരുക്കേറ്റ നസീബുല്ല ഹബീബുല്ലക്ക് ആറ് ആഴ്ചക്കകം ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാര തുകയായ മൂന്നു ലക്ഷം നല്‍കണമെന്ന് ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.

ബെസ്റ്റ് ബേക്കറി കൂട്ടകൊല സംഭവത്തില്‍ പരുക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. അതേസമയം, ഈ കേസിന്റെ വിചാരണാ വേളയില്‍ കൂറുമാറിയ സാക്ഷി യാസ്മിന്‍ ശെയ്ഖിന് നല്‍കിയ നഷ്ടപരിഹാര തുക ബഞ്ച് റദ്ദാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here