Connect with us

Kerala

കാറപടകം: ഹനാന്റെ ആരോഗ്യനിലയില്‍ പുരോഗതി

Published

|

Last Updated

കൊച്ചി: അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഹനാന്റെ സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കുകയും നട്ടെല്ലിന് ചെറിയ പൊട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന്, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍, കോതപറമ്പില്‍ ഹനാന്‍ സഞ്ചരിച്ചിരുന്ന ഐ ടെന്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ട്. കോഴിക്കോട് നിന്ന് ഇന്നലെ പുലര്‍ച്ചെ എറണാകുളത്തേക്ക് മടങ്ങവേ ഒരു സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

Latest