വില്ലയിലെ മുറിക്ക് തീ പിടിച്ചു: പിഞ്ചു കുഞ്ഞ് മരിച്ചു

Posted on: September 4, 2018 3:24 pm | Last updated: September 4, 2018 at 3:24 pm
SHARE

ഫുജൈറ: ഫുജൈറയിയിലെ ഫസീലില്‍ വീടിനു തീ പിടിച്ചു പിഞ്ചു കുഞ്ഞ് മരിച്ചു. കുഞ്ഞു കിടന്നുറങ്ങിയ മുറിയിലെ എയര്‍കണ്ടീഷനറില്‍ നിന്നാണ് തീ പടര്‍ന്നതെന്നു ഫുജൈറ പോലീസ് മീഡിയ റിലേഷന്‍സ് മേധാവി കേണല്‍ ഡോ. സയീദ് അല്‍ ഹസനി പറഞ്ഞു. ഏഴു മാസമുള്ള സ്വദേശി ആണ്‍ കുഞ്ഞാണ് മരിച്ചത്. ഞായര്‍ ഉച്ച പന്ത്രണ്ടോടെയായിരുന്നു അപകടം.

വിവരമറിഞ്ഞു അഗ്നിശമന സേനയെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇരുനില വില്ലയുടെ ഒരു ഭാഗം കത്തിപ്പോയിരുന്നു. തീ പിടിക്കുമ്പോള്‍ വീട്ടുവേലക്കാരി അടുത്തുണ്ടായിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ് ജോലിക്കുപോയിരുന്നു. പിതാവ് രാജ്യത്തിന് പുറത്തു സേവനം ചെയ്യുകയാണ്.