പുതിയ ചീഫ് ജസ്റ്റിസ് നിയമനം: രഞ്ജന്‍ ഗൊഗോയിക്കായി ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് ശിപാര്‍ശക്കത്ത് നല്‍കി

Posted on: September 4, 2018 12:16 pm | Last updated: September 4, 2018 at 12:16 pm

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിയെ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്രസര്‍ക്കാറിന് കൈമാറി. കത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വെക്കുന്നതോടെ രഞ്ജന്‍ ഗോഗോയി ചമുതലയേല്‍ക്കും. ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ കഴിഞ്ഞ മാസം നിയമന്ത്രാലയം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുക. സുപ്രീം കോടതിയില്‍ കേസുകള്‍ വിഭജിച്ചു നല്‍കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ രീതിക്കെതിരെ വിവാദ പത്രസമ്മേളനം നടത്തയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ഗൊഗോയി. അടുത്ത വര്‍ഷം നവംബര്‍ 16 ഗോഗോയിക്ക് പദവിയില്‍ തുടരാനാകും.