ഇതിഹാസ താരം അലസ്റ്റര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Posted on: September 3, 2018 9:25 pm | Last updated: September 3, 2018 at 10:27 pm
SHARE

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ താരം അലസ്റ്റര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയാണ് അവസാനത്തേത്. തുടരെ 158 ടെസ്റ്റുകള്‍ കളിച്ച് റെക്കോര്‍ഡിട്ട കുക്ക് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുകള്‍ നേടിയ താരമാണ്. 44.88 ശരാശരിയില്‍ 12254 റണ്‍സ് ! 32 സെഞ്ച്വറികള്‍.

എന്നാല്‍, ഈ വര്‍ഷം കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ കുക്ക് ഫോം കണ്ടെത്താന്‍ വിഷമിച്ചു. ബാറ്റിംഗ് ശരാശരി 18.92 ലേക്ക് താഴ്ന്നു. തന്റെ ടാങ്കില്‍ ഒരു തുള്ളി പോലും പോലും അവശേഷിക്കുന്നില്ലെന്ന് പറഞ്ഞാണ് കുക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കുറച്ച് കാലമായി വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നു. ഇതൊരു വിഷമം പിടിച്ച പ്രഖ്യാപനമാണ്. പക്ഷേ, ചിരിച്ചു കൊണ്ട് തീരുമാനം അറിയിക്കാന്‍ സാധിക്കും. ടീമിന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയൊന്നും അവശേഷിക്കുന്നില്ല തന്നില്‍- കുക്ക് പറഞ്ഞു.