Connect with us

Kerala

കാറപകടം: ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ചെലവ് വഹിക്കുക. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തിയതിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടിയാണ് ഹനാന്‍. ഇന്ന് രാവിലെ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊടുങ്ങല്ലൂരില്‍ വച്ച് അപകടത്തില്‍ പെടുകയും അവര്‍ക്ക് നട്ടെല്ലിന് പരുക്കേല്‍ക്കുകയുമായിരുന്നു.

Latest