സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പുലര്‍ത്തും; പദ്ധതികളും നിയമനങ്ങളും നിയന്ത്രിക്കും-മന്ത്രി തോമസ് ഐസക്

Posted on: September 1, 2018 10:19 am | Last updated: September 2, 2018 at 10:30 am

തിരുവനന്തപുരത്ത്: പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പുലര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെക്കുമെന്നും സ്വാകാര്യ ടിവി അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയെ മറികടക്കാന്‍ സംസ്ഥാനം ചെലവ് ചുരുക്കും. അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെക്കും. നിയമനങ്ങള്‍ നടത്തുക പ്രാധാന്യം അനുസരിച്ച് മാത്രമാകും. മാറ്റിവെക്കേണ്ട പദ്ധതികള്‍ ഏതൊക്കെയെന്ന് അതാത് വകുപ്പുകള്‍ പരിശോധിക്കും. പുതിയ കാറുകള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരും. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാര്‍ അനുവദിക്കും. മറ്റ് ആവശ്യങ്ങള്‍ക്ക് വാടക വാഹനങ്ങള്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.