Connect with us

National

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 71ലേക്ക് താഴ്ന്നു

Published

|

Last Updated

മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് 71ലെത്തി. ഇന്ന് രാവിലെ വിപണി ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.95ലെത്തിയിരുന്നു. അസംസ്‌ക്യത എണ്ണയുടെ വില വര്‍ധിച്ചതും ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്.

ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത്.മൂല്യത്തകര്‍ച്ച ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരമാകുമെങ്കിലും വിദേശ വായ്പയെടുത്ത കമ്പനികള്‍ക്ക് തിരിച്ചടയാകും. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.74 ആയിരുന്നു.