Connect with us

National

ഡല്‍ഹി വിമാനത്താവളത്തില്‍ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരി എറിഞ്ഞ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു. 55കാരിയായ യാത്രക്കാരിയോട് ബാഗ്ഗേജില്‍ നിന്ന് പവര്‍ ബാങ്ക് ഒഴിവാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചപ്പോള്‍ ഇവര്‍ പവര്‍ ബാങ്ക് ഫ്‌ളോറിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് നേരിയ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്തു.

സംഭവത്തില്‍ സ്ത്രീയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

Latest