കാഡറുക്ക പഞ്ചായത്തില്‍ ബിജെപിയെ തള്ളി എല്‍ഡിഎഫ് – യുഡിഎഫ് സഖ്യം ഭരണ പിടിച്ചു

Posted on: August 30, 2018 1:20 pm | Last updated: August 30, 2018 at 1:20 pm
SHARE

മുള്ളേരിയ: കാസര്‍കോട് ജില്ലയിലെ കാഡറുക്ക പഞ്ചായത്തില്‍ ബിജെപി ഭരണത്തിന് അന്ത്യം. അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ താഴെയിറക്കി എല്‍എഡിഎഫ യുഡിഎഫ് സഖ്യം ഭരണം പിടിച്ചു. സിപിഎമ്മിലെ സ്വതന്ത്ര അംഗം എ അനസൂയ റൈയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

എട്ട് വോട്ടുകളാണ് അനസൂയക്ക് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ സ്വപ്നക്ക് ഏഴ് വോട്ട് ലഭിച്ചു. കാസര്‍കോട് പ്രാഥിമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റര്‍ സിപി അഷ്‌റഫ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്ക് ഏഴും സിപിഎമ്മിന് അഞ്ചും കോണ്‍ഗ്രസിന് സ്വതന്ത്രന്‍ ഉള്‍പ്പെടെ മൂന്നും അംഗങ്ങളാണുള്ളത്.

കഴിഞ്ഞ രണ്ടര വര്‍ഷമാണ് പഞ്ചായത്ത് ഭരിക്കുന്ന ബിജെപി അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here