രാജു എബ്രഹാമിനെയും സജി ചെറിയാനെയും നിയമസഭ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി

Posted on: August 30, 2018 11:53 am | Last updated: August 30, 2018 at 5:03 pm
SHARE

തിരുവനന്തപുരം: പ്രളയാനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുവാന്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലെ രണ്ട് എംഎല്‍എമഅര്‍ക്ക് അവസരം നല്‍കിയില്ല. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയുമാണ് മാറ്റിനിര്‍ത്തിയത്. മറ്റു പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയപ്പോഴാണ് ഇവരെ ഒഴിവാക്കിയത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തെ രണ്ട് പേരും വിമരശിച്ചിരുന്നു. ഇതാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

സിപിഎമ്മില്‍ നിന്ന് സ്വതന്ത്ര എംഎല്‍എ പിവി അന്‍വര്‍ അടക്കം 11 പേര്‍ക്കായി 98 മിനുട്ട് സമയമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ചര്‍ച്ച തുടങ്ങിവെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here