സുബ്രഹ്മണ്യ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി അത്യപ്തി അറിയിച്ചു

Posted on: August 28, 2018 2:29 pm | Last updated: August 28, 2018 at 6:59 pm

ന്യൂഡല്‍ഹി: ഇന്ത്യ മാലി ദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് ബിജെപി രാജ്യസഭാ എംപിയ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റില്‍ മാലി ദ്വീപ് ഇന്ത്യയെ അത്യപ്തി അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് മാലി അത്യപ്തി അറിയിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയോട് മാലിദ്വീപ് വിദേശകാര്യ സെക്രട്ടറി അഹ്മ്മദ് സരീര്‍ ആണ് ട്വീറ്റ് സംബന്ധിച്ച അത്യപ്തി അറിയിച്ചത്.

മാലി ദ്വീപ് തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടക്കുകയാണെങ്കില്‍ ഇന്ത്യ സൈനികമായ ഇടപെടല്‍ നടത്തണമെന്നായിരുന്നു സ്വാമിയുടെ വിവാദ ട്വീറ്റ്. അതേ സമയം സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാര്‍ നിലപാടല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍തന്നെയാണ് അഹമ്മദ് സരീറുമായുള്ള കൂടിക്കാഴ്ചയില്‍ അഖിലേഷ് മിശ്രയും പങ്ക് വെച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.