Connect with us

Kerala

ജേക്കബ്ബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് നീട്ടി

Published

|

Last Updated

തിരുവനന്തപുരം: ഡിജിപി ജേക്കബ്ബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക്കൂടി നീ്ട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമതിയുടെ ശിപാര്‍ശ കണക്കിലെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചത്. ഇദ്ദേഹത്തിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഓഖി ദുരന്തമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് ഡിസംബര്‍ 20ന് ജേക്കബ്ബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.

പിന്നീട് അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷംവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനുണ്ട്. അതില്‍ കൂടുതല്‍ കാലം സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുവാദം വേണം. ഇക്കഴിഞ്ഞ എട്ട് മാസമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്.

Latest