മലപ്പുറം എടയാറ്റൂരില്‍ ഒമ്പതു വയസ്സുകാരനെ കൊന്ന് പുഴയില്‍ തള്ളി

Posted on: August 24, 2018 9:18 pm | Last updated: August 27, 2018 at 10:15 am
SHARE

മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഷഹീനെ (ഒമ്പത്) പുഴയില്‍ തള്ളിയിട്ട് കൊന്നതായി കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്കായി ആനക്കയം പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഈ മാസം 13നാണ് ഷഹീനെ കാണാതായത്.

പണം തട്ടാനായി കുട്ടിയെ പിതാവിന്റെ സഹോദരന്‍ ആനക്കയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇയാള്‍ കുട്ടിയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പിന്നാലെ നടത്തിയ തിരച്ചിലില്‍ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്നും കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, പുഴ നിറഞ്ഞൊഴുകിയതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here